photo
ബേക്കേഴ്സ് അസോസിയേഷൻ കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറ താലൂക്ക് ആശുപത്രിയിലെ നഴ്സുമാർക്ക് കേക്ക് നൽകുന്നു

കൊല്ലം: ബേക്കേഴ്സ് അസോസിയേഷൻ കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഴ്സസ് ദിനാഘോഷത്തിന്റെ ഭാഗമായി നഴ്സുമാർക്ക് മധുരം നൽകി. കുണ്ടറ കാഞ്ഞിരകോട് താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഡോ.അനിതയും നഴ്സുമാരും ചേർന്ന് ബേക്കേഴ്സ് അസോസിയേഷൻ നേതാക്കളിൽ നിന്നും കേക്ക് ഏറ്റുവാങ്ങി.

ജില്ലാ വൈസ് പ്രസിഡന്റ് ജി. പത്മാകരൻ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ. അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കൊല്ലം ജനറൽ സെക്രട്ടറി ജോയി കണിയാംപറമ്പിൽ, എസ്. ഭദ്രൻ, ഗിരീഷ്, ഹെഡ് നഴ്സ് എഫ്സി എന്നിവർ പങ്കെടുത്തു.