road
കിഫ്ബി ഉദ്യോഗസ്ഥരും സംഘവും ഉള്ളിലിരിപ്പ് ഭാഗത്ത് സ്ഥല പരിശോധന നടത്തുന്നു

പടിഞ്ഞാറേകല്ലട: പടിഞ്ഞാറേകല്ലട പഞ്ചായത്തിൽ നവീകരിക്കുന്ന കടപുഴ വളഞ്ഞവരമ്പ് കാരാളിമുക്ക് റോഡിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ കിഫ്ബി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. റോഡിലെ 40 വർഷത്തിലധികം പഴക്കമുള്ള കുടിവെള്ള പൈപ്പുലൈനുകൾ മാറ്റി പകരം പുതിയവ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു,

ഉദ്യോഗസ്ഥർ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് പഠനം നടത്തി. വരുംദിവസങ്ങളിൽ വാട്ടർ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ ഉൾപ്പെടുത്തി ഒരു സംയുക്ത പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കിഫ്ബി പ്രോജക്ട് എൻജിനീയർമാരായ ജിതിൻ, രാഹുൽ, പിഡബ്ല്യുഡി അസി. എക്സിക്യൂട്ടീവ് എൻജിനീയർ ശബരി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.