കൊല്ലം: നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം വിക്ടോറിയ ആശുപത്രിയിലെ നഴ്സുമാർക്ക് മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വിവിധയിനം പഴവർഗങ്ങൾ നൽകി. ആശുപത്രിയിൽ നടന്ന ചടങ്ങിൽ മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ, എം.ജി.പി.എഫ് സംസ്ഥാന ചെയർമാൻ എസ്.പ്രദീപ് കുമാർ, ആർ.പ്രകാശൻ പിള്ള എന്നിവർ ചേർന്ന് ആശുപത്രി സൂപ്രണ്ട് കൃഷ്ണവേണിക്ക് കൈമാറി. ഞാലിപൂവൻ പഴക്കുലകൾ, മുന്തിരിപഴങ്ങൾ തുടങ്ങി വിവിധ പഴവർഗങ്ങളാണ് നൽകിയത്. മലയാളി നഴ്സുമാർ ആതുരസേവന രംഗത്ത് കൈയൊപ്പ് പതിപ്പിച്ചു കൊണ്ടിരിക്കുന്ന മാലഖമാരാണെന്ന് എസ്. പ്രദീപ് കുമാർചൂണ്ടിക്കാട്ടി. ആർ.പ്രകാശൻ പിള്ള, ബി.മാധവൻ നായർ, എം.രാജേഷ് എന്നിവരും സംസാരിച്ചു.