photo

കൊല്ലം: പൊതു സ്ഥലത്ത് അറവ് മാലിന്യം തള്ളിയവരെ വാഹനം ഉൾപ്പെടെ അറസ്റ്റ് ചെയ്തു. വാഹനത്തിന്റെ ഡ്രൈവർ പെരുമ്പുഴ റിയാസ് മൻസിലിൽ നവാസ് (31), സഹായി പെരുമ്പുഴ പണയിൽ പുത്തൻ വീട്ടിൽ ഷമീർ (34), വാഹനത്തിന്റെ ഉടമ കിളികൊല്ലൂർ അമ്പലത്തുവിള വീട്ടിൽ ഷമീർ(36) എന്നിവരെയാണ് കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ജനവാസ കേന്ദ്രത്തിൽ അറവ് മാലിന്യം തള്ളിയശേഷം മുങ്ങിയതാണിവർ. സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്.

തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനു പഞ്ചായത്ത് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കണ്ണനല്ലൂർ സി.ഐ യു.പി.വിപിൻ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ നിയാസ്, എസ് ഐ രാജേന്ദ്രൻ പിള്ള, സി.പി.ഒമാരായ സന്തോഷ് കുമാർ, സുരേഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്