pho
കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ ആര്യങ്കാവ് റെയിൽവേ മേൽപ്പാലത്തിന് സമീപം കട്ടിംഗിൽ ഇടിച്ച് കയറിയ ചരക്ക് ലോറി

 ജീവനക്കാർ രക്ഷപ്പെട്ടു

പുനലൂർ: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ആവശ്യസാധനങ്ങൾ കയറ്റിയെത്തിയ ചരക്ക് ലോറി നിയന്ത്രണം വിട്ട് കട്ടിംഗിൽ ഇടിച്ചുകയറി. ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ കൊല്ലം - തിരുമംഗലം ദേശീയപാതയിലെ ആര്യങ്കാവ് റെയിൽവേ മേൽപ്പാലത്തിന് കിഴക്കായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് ചരക്ക് കയറ്റിയെത്തിയ ലോറി നിയന്ത്രണം വിട്ട് സമീപത്തെ കട്ടിംഗിൽ ഇടിച്ചുകയറിയ ശേഷം വശത്തേക്ക് ചരിയുന്നതിനിടെ ഡ്രൈവറും ക്ലീനറും പുറത്ത് ചാടി രക്ഷപ്പെടുകയായിരുന്നു.