taapsee-pannu

ബോളിവുഡിൽ ഇപ്പോൾ തപ്സി പന്നുവാണ് താരം. ഥപട് എന്ന സിനിമയുടെ വിശേഷങ്ങളിലൂട പറന്ന് നടക്കുകയാണ് തപ്സി. ചിത്രത്തിലെ അഭിനയത്തിന് ഒട്ടെറെ അഭിനന്ദനങ്ങളാണ് ഏറ്റുവാങ്ങുന്നത്. ഇതിനിടെയാണ് തപ്സിയുടെ പ്രണയവാർത്ത ഉയർന്നുവരുന്നത്. തനിക്കൊരു പ്രണയമുണ്ടെന്ന് തപ്‌സി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

മാതിയസ് ബോ എന്ന ബാഡ്മിന്റണ്‍ കളിക്കാരനാണ് തപ്സിയുടെ കാമുകൻ. എന്നാൽ വീട്ടുകാര്‍ സമ്മതിച്ചില്ലായിരുന്നെങ്കില്‍ തന്റെ പ്രണയവുമായി മുന്നോട്ടുപോകില്ലായിരുന്നു എന്ന് തുറന്നുപറയുകയാണ് തപ്സി. മാതിയസിനെക്കുറിച്ച്‌ തന്റെ കുടുംബത്തിന്റെ അഭിപ്രായമെന്തെന്ന ചിന്ത തന്നെ അലട്ടിയിരുന്നെന്നാണ് താരം പറയുന്നത്. എന്നാല്‍ എന്റെ അനിയത്തിക്കും മാതാപിതാക്കള്‍ക്കുമെല്ലാം ഈ ബന്ധത്തെക്കുറിച്ച്‌ അറിയാം. അവര്‍ക്ക് ഈ ബന്ധത്തിനു സമ്മതവുമാണ്. അവര്‍ മാതിയസിനെ നിരസിച്ചിരുന്നുവെങ്കില്‍ ഈ ബന്ധം മുന്നോട്ടുപോകില്ലായിരുന്നു

പ്രണയത്തെക്കുറിച്ച്‌ ഒളിച്ചു വയ്‌ക്കേണ്ട കാര്യം തനിക്കില്ലെന്നും ആ വ്യക്തി ഇപ്പോള്‍ എന്റെ ജീവിതത്തിന്റെ ഭാഗമാണെന്നു പറയുന്നതില്‍ തനിക്ക് അഭിമാനമേയുള്ളൂവെന്നും താരം വ്യക്തമാക്കി. എന്നാല്‍ ഈ ബന്ധം നടിയെന്ന നിലയിലുള്ള എന്റെ ജീവിതത്തെ ബാധിക്കരുത് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ അതെന്നെ തകര്‍ത്തു കളയുമായിരുന്നെന്നും തപ്സി പറഞ്ഞു. തപ്സിയുടെ ബന്ധത്തില്‍ തങ്ങള്‍ക്കും സന്തോഷമുണ്ടെന്ന് അമ്മ നിര്‍മാല്‍ജീത് പന്നുവും പറയുന്നു.