ബാഹുബലിയിലെ ബല്ലാല്‍ ദേവനായെത്തി നിരവധി ആരാധകരെ നേടിയ താരമാണ് റാണ ദഗ്ഗുബട്ടി. ലോക്ക്ഡൗണിനിടെ ഒരു സന്തോഷ വാര്‍ത്ത പങ്കുവയ്ക്കുകയാണ് താരം. മറ്റൊന്നുമല്ല റാണ ദഗ്ഗുബട്ടി വിവാഹിതനാകുന്നു. ഇനി പെൺകുട്ടിയാരാണെന്നല്ലേ? മിഹീഖ ബജാജാണ് താരത്തിന്റെ ഹൃദയം കീഴടക്കിയ സുന്ദരി. അവള്‍ യെസ് പറഞ്ഞു എന്ന ക്യാപ്ഷനോടെ മിഹീഖയ്ക്കൊപ്പമുള്ള ചിത്രം റാണ പങ്കുവച്ചിട്ടുണ്ട്. ഡ്യൂ ഡ്രോപ് ഡിസൈൻ സ്റ്റുഡിയോ എന്ന ഡിസൈൻ സ്ഥാപനം മിഹീഖ നടത്തുന്നുണ്ട് ഹെെദാരാബാദ് സ്വദേശിയായ മിഹീഖ.
അതേസമയം വിവാഹം എപ്പോഴായിരിക്കും നടക്കുക എന്ന കാര്യത്തില്‍ വിവരങ്ങളൊന്നും അറിവായിട്ടില്ല. നേരത്തെ തന്നെ റാണയുടെ വിവാഹവാർത്തകളും മറ്റും ഗോസിപ്പ് കോളത്തിലെ സ്ഥിരം വാർത്തകളിലൊന്നായിരുന്നു. ബാഹുബലിയിൽ ദേവസേനയായെത്തിയ അനുഷ്ക ഷെട്ടിയെ ചേർത്തും റാണയുടെ വിവാഹവാർത്ത ഗോസിപ്പായി ഇറങ്ങിയിരുന്നു.
മറ്റൊന്ന് തൃഷ ആയിരുന്നു. താരത്തിനും കാമുകിയ്ക്കും ആശംസകളുമായി സിനിമാ ലോകത്തു നിന്നും നിരവധി പേരാണ് എത്തിയിരിക്കുന്നത്. അനില്‍ കപൂർ, സാമന്ത, ശ്രുതി ഹാസന്‍, ഹന്‍സിക, റാഷി ഖന്ന, ചിരഞ്ജീവി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ തങ്ങളുടെ സ്നേഹവും ആശംസയും അറിയിച്ചെത്തിയിട്ടുണ്ട്. ‘വിരാട പർവം’, ‘ഹാതി മേരേ സാതി’ എന്നിവയാണ് റാണയുടെ വരാനിരിക്കുന്ന പുതിയ സിനിമകൾ. ‘വിരാട പർവ്വ’ത്തിൽ സായ് പല്ലവിയാണ് നായിക.
And she said Yes :) ❤️ pic.twitter.com/iu1GZxhTeN
— Rana Daggubati (@RanaDaggubati) May 12, 2020