ഇത്രയും കാലം എവിടെ മറഞ്ഞിരിക്കുകയായിരുന്നു ഈ കാഴ്ചകൾ! പ്രകൃതിയിൽ ഇപ്പോൾ തെളിഞ്ഞുവരുന്ന അത്ഭുത കാഴ്ചകൾ നമ്മളിൽ നിന്ന് അകറ്റിയിരുന്ന അന്തരീക്ഷ മലിനീകരണം എത്രത്തോളമായിരുന്നു എന്ന് മനസിലാക്കുന്ന ഒരു കാലമാണ് ഈ ലോക്ക് ഡൗൺ കാലം. അന്തരീക്ഷം തെളിഞ്ഞതോടെ മനോഹരമായ പല ദൃശ്യങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദൃശ്യമായി തുടങ്ങി.
ഇതിലൊന്നാണ് ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലയിൽ നിന്നു പുറത്തുവരുന്ന ചിത്രങ്ങൾ. സഹാറൻപൂർ നഗരത്തിലെ ജനങ്ങൾക്ക് ഇപ്പോൾ അവരുടെ വീടുകളിൽ നിന്നാൽ ഹിമാലയത്തിലെ ഗംഗോത്രി, യമുനോത്രി മലനിരകൾ വ്യക്തമായി കാണാൻ കഴിയും. ഉത്തർപ്രദേശിൽ നിന്നും 150-200 കിലോമീറ്റർ അകലെയാണ് ഹിമാലയൻ മലനിരകൾ.
30 വർഷങ്ങൾക്കു ശേഷമാണ് ഈ മലനിരകൾ ദൃശ്യമായത്. മനോഹരമായ കാഴ്ചകൾ കാലങ്ങൾക്കു ശേഷം കാണാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് അവിടത്തെ ജനങ്ങൾ. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് മനോഹരമായ ഈ ചിത്രങ്ങൾ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞ ആഴ്ച ബിഹാറിലെ സിംഹവാഹിനി ഗ്രാമത്തിൽ നിന്ന് ദൃശ്യമാകുന്ന എവറസ്റ്റ് കൊടുമുടിയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്.
#Pollution made us blind. See how people how #Saharanpur now able to see hills of #Yamnotri & #Gangotri from their houses. This pictures of Shri Vivek Banerjee captured it. Hope the people will appreciate what they were missing earlier. pic.twitter.com/nzFo0UO4AB
— Parveen Kaswan, IFS (@ParveenKaswan) May 11, 2020