lottery-

കൊല്ലം: കൊവിഡ് ഭീഷണിയും ലോക്ക് ഡൗണും മൂലം ജീവിതം വഴിമുട്ടിയ ലോട്ടറി ജീവനക്കാർക്ക് പലിശരഹിത വായ്പയുമായി ഇരവിപുരം സർവീസ് സഹകരണ ബാങ്ക്. കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ബാങ്കിന്റെ പ്രവർത്തന പരിധിയിൽ വരുന്ന അംഗീകൃത ലോട്ടറി വില്പനക്കാർക്ക് 5000 രൂപയാണ് പലിശരഹിത വായ്പയായി അനുവദിക്കാൻ ഭരണസമിതി തീരുമാനിച്ചത്. പത്ത് മാസം തവണകളായി തിരിച്ചടച്ചാൽ മതിയാകും. 14 മുതൽ വായ്പ അനുവദിച്ച് തുടങ്ങും. താത്പര്യമുള്ളവർ ആവശ്യമായ രേഖകളോടെ പ്രവൃത്തി സമയത്ത് ബാങ്ക് ഹെഡ് ഓഫീസിൽ എത്തിച്ചേരണമെന്ന് ബാങ്ക് പ്രസിഡന്റ് വാളത്തുംഗൽ രാജഗോപാൽ അറിയിച്ചു.