photo
വിവാഹച്ചെലവിനായി കരുതിയ പണം മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി ജബിൻ ജോണും അനുഷ ജി.പിള്ളയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം. ശിവശങ്കരപ്പിള്ളയ്ക്ക് കൈമാറുന്നു

കൊല്ലം: വിവാഹച്ചെലവിനായി കരുതിയിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ദമ്പതികൾ മാതൃകയായി. സഹപാഠികളായിരുന്ന തഴവ കുതിരപ്പന്തി പുത്തൻതറയിൽ ജബിൻ ജോണും കടത്തൂർ വലിയതറ പടീറ്റതിൽ അനുഷ ജി. പിള്ളയും തമ്മിലുള്ള വിവാഹം ലളിതമായ ചടങ്ങുകളോടെ കൊറ്റമ്പള്ളി മാർ ഏലീയ ഓർത്തഡോക്സ് പള്ളിയിൽ നടന്നു. വിവാഹ ചെലവിനായി കരുതിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി ദമ്പതികൾ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം. ശിവശങ്കരപ്പിള്ളയെ ഏൽപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത, ഗ്രാമ പഞ്ചായത്തംഗങ്ങളായ സലിം അമ്പീത്തറ, അർ. അമ്പിളിക്കുട്ടൻ, രത്നകുമാരി, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി. എബ്രഹാം എന്നിവർ പങ്കെടുത്തു.