നാളെ മുതൽ
കൊല്ലം: ജില്ലയിലെ നാല് കേന്ദ്രങ്ങളിൽ നിന്ന് സർക്കാർ ജീവനക്കാർക്കായി കളക്ടറേറ്റിലേക്ക് നാളെ മുതൽ കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവീസ് തുടങ്ങും. മറ്റു യാത്രക്കാർക്ക് ബസിൽ പ്രവേശനം ഉണ്ടായിരിക്കില്ല. കരുനാഗപ്പള്ളി, കൊട്ടാരക്കര, ആയൂർ, പാരിപ്പള്ളി എന്നിവിടങ്ങളിൽ നിന്നാണ് സർവീസ്. സർക്കാർ ജീവനക്കാരെന്ന് തെളിയിക്കുന്ന തിരിച്ചറിയൽ രേഖ കാണിച്ചാലേ ബസിൽ പ്രവേശിപ്പിക്കൂ. ഫാസ്റ്റ് പാസഞ്ചർ ബസുകളാണ്. ഒരു ബസിൽ ഒരേ സമയം 26 യാത്രക്കാർക്ക് മാത്രമാണ് പ്രവേശനം. സാമൂഹിക അകലം ഉറപ്പാക്കാൻ ഡബിൾ സീറ്റുകളിൽ ഒരാളെയും ത്രിബിൾ സീറ്റുകളിൽ രണ്ടുപേരെയും ഇരിക്കാൻ അനുവദിക്കും. ഫാസ്റ്റിന് നിലവിലുള്ള സ്റ്റോപ്പുകളിലെല്ലാം നിറുത്തി ജീവനക്കാരെ കയറ്റിയിറക്കും. സർവീസുകൾ വിജയകരമെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ബസോടിക്കും.
യഥാർത്ഥ നിരക്കിന്റെ ഇരട്ടിതുക ടിക്കറ്റ് നിരക്കായി നൽകണം. കളക്ടറേറ്റിൽ രാവിലെ 9.45ന് എത്തുന്ന തരത്തിൽ നിശ്ചിത ഇടവേളകളിലാകും ഒരോ കേന്ദ്രങ്ങളിൽ നിന്നും ബസുകൾ പുറപ്പെടുക. വൈകിട്ട് 5.15 മുതൽ തിരികെ സർവീസ് നടത്തും.
സ്പെഷ്യലാണ്, റേറ്റ് കൂടും
1. പ്രവേശനം സർക്കാർ ജീവനക്കാർക്ക്
2. തിരിച്ചറിയൽ രേഖ കാട്ടണം
3. ഒരു ബസിൽ 26 യാത്രക്കാർ മാത്രം
4. ചാർജ് യഥാർത്ഥ നിരക്കിന്റെ ഇരട്ടി തുക
5. വൈകിട്ട് 5.15 മുതൽ മടക്കയാത്ര
കരുനാഗപ്പള്ളി- കൊല്ലം
സർവീസുകൾ: 03
രാവിലെ 8.15, 8.30, 8.45
കൊട്ടാരക്കര- കൊല്ലം
സർവീസുകൾ: 03
രണ്ടെണ്ണം കരിക്കോട് വഴി
ഒരെണ്ണം അഞ്ചാലുംമൂട് വഴി
രാവിലെ 8.30, 8.45
ആയൂർ- കൊല്ലം
സർവീസ്: 01
പൂയപ്പള്ളി, കണ്ണനല്ലൂർ, അയത്തിൽ വഴി
രാവിലെ 8.45ന്
പാരിപ്പള്ളി
സർവീസ്: 02
രാവിലെ 8.50, 9.00