fungui

കൊവിഡ് 19 ന്റെ വ്യാപനത്തെ തുടർന്ന് മിക്ക രാജ്യങ്ങളും ലോക് ഡൗണിലാണ്. മനുഷ്യൻ പുറത്തിറങ്ങാത്തതുകൊണ്ട് മൃഗങ്ങളും പ്രകൃതിയും ഒരുപോലെ സന്തോഷിക്കുന്ന കാഴ്ചകളാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.. എന്നാൽ മനുഷ്യരെ കാണാതിരിക്കുന്നതുകൊണ്ട് വിഷമത്തിലായ ചില ജിവികളും ഉണ്ട്.. അയർലണ്ടിലെ ഡിങ്കിൾ തുറമുഖത്തുള്ള ഫംഗി ഡോൾഫിനാണ് മനുഷ്യനെ കാണാത്ത വിഷമത്തിൽ കഴിയുന്നത്.ആ സങ്കടം മനസിലാക്കിയ ജിമ്മി ഫ്ലാനറി എന്ന മീൻപിടുത്തക്കാരനാണ് ഇപ്പോൾ ഫംഗിക്കു കൂട്ടിനെത്തിയിരിക്കുന്നത്.

തന്നെ കാണാൻ ആരും ഇല്ലാതായതിനെ തുടർന്ന് കാണുന്ന മത്സ്യബന്ധന ബോട്ടുകളുടെയൊക്കെ പിന്നാലെ ഫംഗി പായുന്നത് ജിമ്മി കാണാനിടയായി. എന്നാൽ മീൻപിടുത്തക്കാർക്ക് ഫംഗിയെ ശ്രദ്ധിക്കാനുണ്ടോ സമയം കിട്ടുന്നു.. എന്നാൽ ഫംഗിയോട് കൂടാൻ ദിവസം രണ്ട് നേരം സമയം കണ്ടെത്തിയിരിക്കുകയാണ് ജിമ്മി.. ലോക്ഡൗണിനു ശേഷം സന്ദർശകർ തിരികെയെത്തി തുടങ്ങിയാലും ഫംഗി തന്നെ മറക്കില്ല എന്ന വിശ്വാസത്തിലാണ് ജിമ്മി..1983ലാണ് ഫംഗിയെ ഡിംഗിൾ തുറമുഖത്ത് കണ്ടെത്തിയത്.. മനുഷ്യരുമായി ചങ്ങാത്തിലാകാൻ പ്രത്യേക കഴിവാണ് ഫംഗിയ്ക്ക്..