ഇന്ന് 39-ാം ജന്മദിനം ആഘോഷിക്കുന്ന പോണ്‍ താരവും അഭിനേത്രിയുമായ സണ്ണി ലിയോണിന് ആശംസകള്‍ നേര്‍ന്ന് ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍. ദശലക്ഷകണക്കിനു ആളുകള്‍ക്ക് സണ്ണി ലിയോണ്‍ പ്രചോദനവും മാതൃകയുമാണെന്ന് ഡാനിയേല്‍ വെബര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സണ്ണി ലിയോണിന്റെ ചിത്രം പങ്കുവച്ചാണ് ഡാനിയേല്‍ വെബര്‍ ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.
"ജന്മദിനാശംസകള്‍ ബേബി , നീ എനിക്ക് ജീവിതത്തില്‍ എല്ലാമാണ്. എന്റെ മനസില്‍ വരുന്ന എല്ലാ കാര്യങ്ങളും നിന്നോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.. നീ വളരെ നല്ല ഭാര്യയും, അമ്മയും. കാമുകിയുമാണ്.. ദശലക്ഷകണക്കിനു ആളുകള്‍ക്ക് നീയൊരു മാതൃകയാണ്, പ്രചോദനമാണ്. അധികം ആരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം നീ സഞ്ചരിച്ചു. നിനക്ക് ഇഷ്ടമുള്ള പാതയിലൂടെ നീ യാത്ര ചെയ്‌തു.
ഇതേ കുറിച്ച് മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്നൊന്നും നീ ആശങ്കപ്പെട്ടില്ല. നീ സ്വന്തമാക്കിയ നേട്ടങ്ങളെ കുറിച്ച് അഭിമാനിക്കുക. ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ലവ് യു ബേബി .. ഡാനിയേല്‍ വെബര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ജന്മദിനാശംസകള്‍ നേര്‍ന്നവര്‍ക്കെല്ലാം സണ്ണി ലിയോണ്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നന്ദി അറിയിച്ചു. ലോസ് ഏഞ്ചല്‍സിലാണ് താരമിപ്പോള്‍ ഉള്ളത്. "ജന്മദിനാശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും ഒത്തിരി നന്ദി, എല്ലാവരോടും സ്‌നേഹം..നിങ്ങളെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമായതില്‍ ഞാന്‍ വളരെ ഭാഗ്യവതിയാണ്" സണ്ണി ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.
1981 മേയ് 13നാണ് കരഞ്ജിത്ത് കൗര്‍ വോഹ്യ എന്ന സണ്ണി ലിയോണ്‍ ജനിച്ചത്. അമേരിക്കന്‍ പൗരത്വം ഉള്ള ഇന്ത്യന്‍ വംശജയാണ് സണ്ണി. കുട്ടിക്കാലത്ത് ആൺകുട്ടികൾക്കൊപ്പം ഹോക്കി കളിക്കാന്‍ ഇഷ്ടപെട്ടിരുന്ന സണ്ണി സ്വയം പറഞ്ഞിരുന്നത് താനൊരു ടോംബോയ് എന്നായിരുന്നു. നീലചിത്രങ്ങളിലൂടെയാണ് സണ്ണി ലിയോൺ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.
നീല ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനുമുന്നേ ജര്‍മ്മന്‍ ബേക്കറിയായ ജെഫി ലൂബിലും, പിന്നീട് ടാക്‌സ് ആന്റ് റിട്ടയര്‍മെന്റ് സംരംഭത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയില്‍ പ്രവേശിച്ചതോടെയാണ് സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിച്ചത്.2011ല്‍ ബിഗ് ബോസ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ഇന്ത്യന്‍ റിയാലിറ്റി ഷോയിലും തുടര്‍ന്ന് ഇന്ത്യന്‍ സിനിമാരംഗത്തും എത്തുകയായിരുന്നു സണ്ണി ലിയോൺ.
കൂടാതെ സ്പിളിറ്റ് വില്ല എന്ന റിയാലിറ്റി ഷോയുടെ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അവസാനമായി മലയാളത്തിൽ മധുരരാജ എന്ന ചിത്രത്തിലും മോഹമുന്തിരി എന്നു തുടങ്ങുന്ന ഐറ്റം സോംഗിൽ മമ്മൂട്ടിയോടൊപ്പം ചുവടുവച്ചു. കേരളത്തില്‍ നിന്നും അല്ലാതെയും സോഷ്യൽമീഡിയ നിറയെ താരത്തിനുള്ള പിറന്നാള്‍ ആശംസകളാണ് ഉള്ളത്.