photo
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെയും ലൈബ്രറി കൗൺസിലിന്റെയും നിർദ്ദേശപ്രകാരം ഗ്രാമീണ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വീടുകളിലെത്തി പുസ്തകങ്ങൾ വിതരണം ചെയ്യുന്നു

കൊല്ലം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെയും ലൈബ്രറി കൗൺസിലിന്റെയും നിർദ്ദേശപ്രകാരം ഗ്രാമീണ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. പ്രതിരോധ പ്രവർത്തനത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഗ്രന്ഥശാലയിൽ ബ്രേക്ക് ദി ചെയിൻ കാമ്പയിൻ നടപ്പാക്കി. മൂന്നു ഘട്ടങ്ങളിലായി വീടുകളിൽ പുസ്തക വിതരണം നടത്തി. ചെറുതന്നൂർ, ഉപ്പുകുഴി, അഞ്ചേക്കർ, കാരിക്കുഴി തുടങ്ങിയ പ്രദേശങ്ങളിലെ പൊതു നിരത്തുകളിലും വീടുകളിലും അണുനശീകരണം നടത്തി. ഗ്രന്ഥശാല പ്രവർത്തകരുടെ നേതൃത്വത്തിൽ 250 മാസ്കുകൾ നിർമ്മിച്ച് വിതരണം ചെയ്തു. ജയലക്ഷ്മി, മുകേഷ്, സേതു, അനന്തു, കണ്ണൻ, ഗിരീഷ്, ലിജു, വിമൽ എന്നിവർ നേതൃത്വം നൽകി.