covid
കൊല്ലത്തിന് ആശ്വാസം, ഒരാൾ കൂടി നെഗറ്റീവ്

കൊല്ലം: കൊവിഡ് ബാധിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ ഇന്നലെ നെഗറ്റീവായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടായി കുറഞ്ഞു.

തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മുബൈയും സന്ദർശിച്ച് മടങ്ങിയെത്തിയ പുനലൂർ വാളക്കോട് സ്വദേശി അബ്ദുൾ ഖാദറിനാണ് ഇന്നലെ രോഗം ഭേദമായത്. അബ്ദുൾ ഖാദറിന്റെ ഭാര്യ, പ്രാക്കുളം സ്വദേശിയായ വീട്ടമ്മ എന്നിവരാണ് നിലവിൽ ചികിത്സയിലുള്ളത്.

ജില്ലയിൽ പുതിയ കൊവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തിട്ട് 14 ദിവസം പിന്നിട്ടു. കഴിഞ്ഞ മാസം 29നാണ് ഏറ്റവുമൊടുവിൽ കൊവിഡ് റിപ്പോർട്ട് ചെയ്തത്.