കരുനാഗപ്പള്ളി: സൗദി തലസ്ഥാനമായ റിയാദിൽ അപകടത്തിൽപ്പെട്ട കാറിന് തീ പിടിച്ച് കരുനാഗപ്പള്ളി സ്വദേശി വെന്തു മരിച്ചു. റിയാദിലെ ശിഫ - ദിറാബ് റോഡിൽ ചൊവ്വാഴ്‌ച പുലർച്ചെയുണ്ടായ അപകടത്തിൽ കരുനാഗപ്പള്ളി തൊടിയൂർ പുലിയൂർവഞ്ചി കുളത്തിലാൽ തറയിൽ ഉമ്മർകുട്ടി -ഫാത്തിമാകുഞ്ഞ് ദമ്പതികളുടെ മകൻ അബ്ദുൽ റസാഖാണ് (52) മരിച്ചത്.
ജോലി സ്ഥലത്തേക്ക് നടന്നുപോവുകയായിരുന്ന ഇദ്ദേഹത്തിന്റെ വാഹനത്തിലേക്ക് സൗദി പൗരൻ ഓടിച്ചിരുന്ന വാഹനം വന്നിടിക്കുകയായിരുന്നു. ആഘാതത്തിൽ അബ്ദുൽറസാഖ് കാറിന് അടിയിൽപ്പെടുകയും തീ പിടിക്കുകയും ചെയ്തു. ഓടിക്കൂടിയവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ് അബ്ദുൽ റസാഖിനെ പുറത്തെടുത്തത്. മൃതദേഹം ശുമേസി ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ജിതാമണി. മകൻ: റിയാസ്.