ചവറസൗത്ത്: ലോക്ക് ഡൗണിൽ കേരളത്തിലെ കാർഷിക, കയർ, കൈത്തറി, ചെറുകിട കച്ചവട, മത്സ്യ മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് പട്ടിണി കിടക്കുന്ന തൊഴിലാളി കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തെക്കുംഭാഗം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് പി. ജർമ്മിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ആർ. സുരേഷ്, തങ്കച്ചി പ്രഭാകരൻ, മുക്കട പ്രഭാകരൻപിള്ള, രാംകുമാർ, അനിൽകുമാർ, സോമരാജൻ, ഓമനക്കുട്ടകുറുപ്പ്, സിന്ധി, ഉണ്ണിക്കറുപ്പ് എന്നിവർ നേതൃത്വം നൽകി.