d
കുറയാതെ ലോക്ക് ഡൗൺ ലംഘനങ്ങൾ

കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവഗണിച്ച് ആൾക്കൂട്ടം സൃഷ്ടിച്ച 190 പേർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇന്നലെ അറസ്റ്റിലായി. കൊല്ലം സിറ്റി, റൂറൽ പൊലീസ് ജില്ലകളിലായി പകർച്ചവ്യാധി ഓർ‌ഡിനൻസിന്റെ അടിസ്ഥാനത്തിൽ 179 കേസുകൾ രജിസ്റ്റർ ചെയ്ത് 124 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങി നടന്ന 71 പേർക്ക് നോട്ടീസ് നൽകി. അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തി ഗൃഹ നിരീക്ഷണത്തിൽ കഴിയുന്നവർ അവിടെ തന്നെയുണ്ടെന്ന് ഉറപ്പ് വരുത്താൻ പൊലീസ് നിരീക്ഷണം ശക്തമാക്കി.

കൊല്ലം റൂറൽ, സിറ്റി

രജിസ്റ്റർ ചെയ്ത കേസുകൾ: 45, 134

അറസ്റ്റിലായവർ : 52, 138

പിടിച്ചെടുത്ത വാഹനങ്ങൾ 40, 84

മാസ്ക് ഇല്ല: 71 പേർക്ക് നോട്ടീസ്