കൊല്ലം: കനറാ ബാങ്ക് ആനന്ദവല്ലീശ്വരം ശാഖയിലെ ഇരുപതോളം അക്കൗണ്ടുകളിൽ നിന്ന് ഓൺലൈനായി തട്ടിയെടുത്ത രണ്ട് ലക്ഷത്തോളം രൂപ തിരികെ ലഭിക്കുമെന്ന് ബാങ്ക് അധികൃതർ.
നഷ്ടപ്പെട്ട തുക ഇടപാടുകാർക്ക് തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ശാഖാ മാനേജർ അറിയിച്ചു.
കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിലാണ് പണം നഷ്ടമായത്. ദുബായിലെ സൊമാറ്റോയ്‌ക്ക് വേണ്ടി പണം പിൻവലിച്ചുവെന്നാണ്
ഇടപാടുകാർക്ക് ലഭിച്ച സന്ദേശങ്ങളിലുള്ളത്. കൊല്ലം വെസ്റ്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.