കൊല്ലം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പള്ളിത്തോട്ടം ഡിവിഷനിലെ ആശാ പ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും സി.പി.എം പള്ളിത്തോട്ടം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. ഭക്ഷ്യക്കിറ്റ് വിതരണം സി.ഐ.ടി.യു ഏരിയാ സെക്രട്ടറി ജി. ആനന്ദൻ നിർവഹിച്ചു. പള്ളിത്തോട്ടം ഡിവിഷൻ കൗൺസിലർ വിനീത വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. എ. നജീബ് സ്വാഗതവും എസ്. മോഹനൻ നന്ദിയും പറഞ്ഞു.