കൊല്ലം: ലോക്ക് ഡൗണിൽ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ റീഹാബിലിറ്റേഷൻ ക്യാമ്പുകളിൽ താമസിപ്പിച്ചിരുന്ന അശരണർക്ക് തണലൊരുക്കി ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ. തെരുവോരങ്ങളിൽ കഴിഞ്ഞിരുന്ന 13 മുതിർന്ന പൗരൻമാരുൾപ്പെടെ 25 പേരെ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ കളക്ടർ വിവിധ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ സിജു ബെൻ, കൊല്ലം റവന്യൂ ഡിവിഷണൽ ഓഫീസിലെ ടെക്‌നിക്കൽ അസിസ്റ്റന്റ് അലൻ ആന്റണി, പുനലൂർ റവന്യൂ ഡിവിഷണൽ ഓഫീസിലെ ടെക്‌നിക്കൽ അസിസ്റ്റന്റ് എസ്. രഞ്ജിത്ത് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.