കൊല്ലം: ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി അംഗങ്ങളിൽ സമാഹരിച്ച 70000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. അസോ. ജില്ലാ പ്രസിഡന്റ് ശുഭരാജവർമ്മ തുകയുടെ ഡി.ഡി ഏറ്റുവാങ്ങി. താലൂക്ക് പ്രസിഡന്റ് വി.വിശ്വംഭരൻ, സെക്രട്ടറി കൃഷ്ണകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് എൻ.ശിവരാജൻ, സന്തോഷ്, അനിൽകുമാർ, ശ്രീലാൽ, ഹരികൃഷ്ണൻ, അനിൽ വിജയൻ എന്നിവർ പങ്കെടുത്തു.