ലണ്ടൺ: രാജകീയ വസതിയായ ബക്കിംഗ്ഹാം കൊട്ടാരം ഈ വര്‍ഷം മുഴുവന്‍ അടച്ചിടും. ബക്കിംഗ്ഹാം കൊട്ടാരം മാത്രമല്ല, പൊതുജനങ്ങള്‍ക്കായി തുറന്നിരുന്ന മറ്റെല്ലാ രാജകീയ വസതികളും ഈ വര്‍ഷം അടച്ചിടും.കൊവിഡ് 19 മൂലം ഈ വേനല്‍ക്കാലത്ത് ബക്കിംഗ്ഹാം കൊട്ടാരത്തിലെ സ്റ്റേറ്റ് റൂമുകള്‍ പൊതുജനങ്ങള്‍ക്കായി തുറക്കില്ലെന്ന് വ്യക്തമാക്കി റോയല്‍ കളക്ഷന്‍ ട്രസ്റ്റ് അറിയിച്ചിരുന്നു.
ഇതിനൊപ്പം ഫ്രോഗ്മോര്‍ ഹൗസ്, പ്രിന്‍സ് ചാള്‍സ് ലണ്ടന്‍ വസതി, ക്ലാരന്‍സ് ഹൗസ് എന്നിവയും അടച്ചിരിക്കും. മുമ്പ് ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും വിനോദ സഞ്ചാരികള്‍ക്ക് തിരികെ നല്‍കും. സന്ദര്‍ശകരുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയും ക്ഷേമവും പരിഗണിച്ചാണ് ഈ നപടിയെന്ന് ട്രസ്റ്റ് പറഞ്ഞു. കൊട്ടാരങ്ങള്‍, ഗാലറികള്‍, ഷോപ്പുകള്‍, മ്യൂസിയങ്ങള്‍ എന്നിവ എപ്പോള്‍, എങ്ങനെ തുറക്കാമെന്നതിനെക്കുറിച്ചുള്ള സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശം വരും ദിവസങ്ങളില്‍ അറിയാം.ഏകദേശം 27 വര്‍ഷം മുമ്പാണ് എലിസബത്ത് രാജ്ഞി ബക്കിംഗ്ഹാം കൊട്ടാരം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.
1992-ല്‍ വിന്‍ഡ്സര്‍ കാസില്‍ തീപിടുത്തത്തില്‍ നശിച്ചു. 62 മില്യണ്‍ ഡോളര്‍ നാശനഷ്ടമുണ്ടായതായാണ് കണക്കുകള്‍. തീപിടുത്തത്തില്‍ 115 മുറികള്‍ കത്തി നശിച്ചു. കോട്ടയുടെ അറ്റകുറ്റപണിക്കായി പൗരന്മാര്‍ പണം നല്‍കണോ അതോ അത് രാജകുടുംബം തന്നെ വഹിക്കണോ എന്ന കാര്യത്തില്‍ ചര്‍ച്ച നടന്നു. രാജകുടുംബം ഒരു പൊതു ഫണ്ടിലൂടെ പണം സ്വരൂപിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അപ്പോഴാണ് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ മാത്രമല്ല, ലണ്ടന്റെയും പ്രാഥമിക വസതിയുടെയും വാതിലുകള്‍ പൊതുജനങ്ങള്‍ക്കായി തുറക്കാന്‍ രാജ്ഞി തീരുമാനിച്ചത്. വിന്‍ഡ്സര്‍ കാസിലിന്റെ അറ്റകുറ്റപ്പണികള്‍ക്കുള്ള ധനസമാഹരണത്തിനായി ചരിത്രത്തില്‍ ആദ്യമായി അങ്ങനെ സംഭവിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍, അവര്‍ ടിക്കറ്റ് വിറ്റ ഇനത്തില്‍ നല്ല രീതിയില്‍ പണം സമ്പാദിച്ചു. ഇത് ഒരു ഹ്രസ്വകാല പദ്ധതിയായിരുന്നുവെങ്കിലും ഇന്നും അത് തുടരുന്നു.
എല്ലാ വേനല്‍ക്കാലത്തും 10 ആഴ്ചക്കാലം കൊട്ടാരത്തിന്റെ കവാടങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറക്കുന്നു. ഈ സമയത്ത്, രാജ്ഞി സ്‌കോട്ട്‌ലന്‍ഡിലെ തന്റെ മഹത്തായ ബല്‍മോറല്‍ വസതിയില്‍ താമസിക്കുന്നു. ഔദ്യോഗിക രേഖകള്‍ അനുസരിച്ച്, 500000 ത്തോളം സഞ്ചാരികള്‍ ഈ സമയത്ത് മനോഹരമായ ബക്കിംഗ്ഹാം കൊട്ടാരം സന്ദര്‍ശിക്കാറുണ്ട്.