pic

കൊല്ലം: നാട്ടിലേക്ക് പോകാനായി പാരിപ്പള്ളിയിൽ നിന്ന് കാൽനടയായി ചാത്തന്നൂരിലെത്തിയ 7 ഇതരസംസ്ഥാന തൊഴിലാളികളെ ചാത്തന്നൂർ പൊലീസ് തിരിച്ചയച്ചു. രണ്ട് പേര് വീതമാണ് നടന്നു വന്നത്. സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. നാട്ടിലേക്ക് പോകുന്നതിന് എറണാകുളത്ത് നിന്നും ട്രെയിൻ ഉണ്ടെന്ന വ്യാജ വാർത്ത പ്രചരിച്ചതിനെ തുടർന്ന് കാൽനടയായി എറണാകുളത്തേക്ക് പോകാൻ ഇറങ്ങിയതായിരുന്നു ഇവർ. കരാർ അടിസ്ഥാനത്തിൽ ടവർ പണിക്കായി വന്ന ഇവർ പൊലീസിന്റെ നിർദ്ദേശത്തെ തുടർന്ന് താമസസ്ഥലത്തേക്ക് മടങ്ങി.