ലോക്ക്ഡൗണിനിടെ അന്തരിച്ച സഹായി അമോസിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് നടൻ ആമിർ ഖാനും ഭാര്യ കിരൺ റാവുവും. അമോസിന്റെ മരണത്തിൽ താൻ അസ്വസ്ഥനാണെന്നും വലിയൊരു നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും ആമിർ പറഞ്ഞു. കഴിഞ്ഞ 25 വർഷമായി അമോസ് ആമിറിനൊപ്പമുണ്ട്. ഹൃദയാഘാതമാണ് മരണ കാരണം.
60 വയസായിരുന്നു അമോസിന്. രാവിലെ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആമിറും കിരണും ആശുപത്രിയിലുമെത്തിയിരുന്നു.ഭാര്യയും രണ്ട് മക്കളുമാണ് അമോസിനുള്ളത്. ലോക്ക്ഡൗൺ ആയതിനാൽ വളരെ ചുരുക്കം ആളുകളെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നുള്ളൂ. ആമീറിന്റെ മകൾ ഇറയും സോഷ്യൽ മീഡിയയിലൂടെ അമോസിന് അന്ത്യാഞ്ജലി അർപ്പിച്ചിട്ടുണ്ട്.