കൊല്ലം: ജനങ്ങൾക്ക് ശുദ്ധമായ മത്സ്യം ലഭ്യമാക്കാൻ മത്സ്യഫെഡിന്റെ രണ്ട് മൊബൈൽ അന്തിപ്പച്ച ഫിഷ് മാർട്ടുകൾ കൂടി ജില്ലയിൽ വൈകാതെ എത്തും. മൂന്ന് മൊബൈൽ മത്സ്യവിപണ വാഹനങ്ങൾ വാങ്ങാൻ മത്സ്യഫെഡ് തീരുമാനിച്ചിട്ടുണ്ട്. അതിൽ രണ്ടെണ്ണം കൊല്ലത്താകുമെന്നാണ് മത്സ്യഫെഡ് അധികൃതർ നൽകുന്ന സൂചന.
3 ഔട്ട്ലെറ്റുകൾ കൂടി
ജില്ലയിൽ കുന്നിക്കോട്, കടയ്ക്കൽ, ശക്തികുളങ്ങര എന്നിവിടങ്ങളിൽ വൈകാതെ പുതിയ ഔട്ട്ലെറ്റുകൾ മത്സ്യഫെഡ് നേരിട്ട് ആരംഭിക്കും.