കൊല്ലം: പത്ത് പൊതി കഞ്ചാവുമായി യുവാവിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഐക്കരക്കോണം താഴെ കടവാതുക്കൽ സ്വദേശി രാഹുലിനെയാണ്(24) അറസ്റ്റ് ചെയ്തത്. കുട്ടികൾക്കും മുതിർന്നവർക്കും കഞ്ചാവ് വില്പന നടത്തിവന്നിരുന്നതാണ്. വിൽപ്പനയ്ക്കായി കഞ്ചാവുമായി എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. പുനലൂർ ഡിവൈ.എസ്.പി അനിൽദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏറെ ദിവസങ്ങളായി പൊലീസ് രാഹുലിനെ നിരീക്ഷിച്ചുവരികയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.