saniya-mirza

കൊവിഡ് 19 ലോകത്തെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അപ്രതീക്ഷിതമായി വീടുകളില്‍ ലോക്കായതോടെ മിക്ക ആളുകളും സോഷ്യൽ മീഡിയകളെയാണ് ആശ്രയിക്കുന്നത്. പലരുടെയും പോസ്റ്റുകളും വീഡിയോകളും തരംഗമാകുകയും ചെയ്യും. അങ്ങനെ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീഡിയോ വൈറലായിരിക്കുകയാണ്. കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൈകകഴുകുന്നതിന് ഉപയോഗിക്കുന്ന സാനിറ്റൈസറെയും, ഇന്ത്യയുടെ ടെന്നിസ് സൂപ്പര്‍ താരം സാനിയ മിര്‍സയുടെയും പേരുകളിലെ സാമ്യതയില്‍ നര്‍മം കലര്‍ത്തിയുള്ള വീഡിയോ മലയാളികളാണ് തയ്യാറാക്കി ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തത്.

വീഡിയോയില്‍ ചിരിപ്പിക്കാന്‍ വക ഏറെയുണ്ടെന്നതിനാല്‍ സാനിയ മിര്‍സ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും വീഡിയോ പങ്കുവെച്ചു. എം.എല്‍.എയുടെ മകന്‍ സാനിറ്റൈസര്‍ വാങ്ങാന്‍ കടയിലെത്തുന്നതാണ് സന്ദര്‍ഭം. സാനിറ്റൈസര്‍ എന്നെഴുതിയ കടലാസ് കടക്കാരന് കൊടുക്കുമ്പോള്‍ കടക്കാരന്‍ അത് സാനിയ മിര്‍സയുടെ ട്രൗസറോ എന്ന് ഉറക്കെ വായിക്കുന്നു. ഇതാരാണ് എഴുതിയതെന്ന കടക്കാരന്റെ ചോദ്യത്തിന് ബാപ്പയാണെന്ന് പറയും.ബാപ്പേടെ പരിപാടിയെന്താ എന്ന ചോദ്യത്തിന് എംഎല്‍എയാണെന്ന് മറുപടി പറയും. അപ്പോള്‍ കടക്കാരന്‍ പറയുന്നതാണ് വീഡിയോയെ രസകരമാക്കുന്നത്. മോനെ ഇത് സാനിയ മിര്‍സയുടെ ട്രൗസറല്ലെട്ടോ, സാനിറ്റൈസറാ എന്നാണ് കടക്കാരന്‍ പറയുന്നത്. സാനിയ തന്നെ വീഡിയോ പങ്കുവെച്ചതോടെ നിരവധി ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.

How he got everything mixed up. @MirzaSania. And sanitizers @KeralaTourism. pic.twitter.com/YrO3qQLNkD

— anil thomas (@anil317) May 11, 2020