റിമ കല്ലിങ്കല്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലെത്തിയത് ആരാധകരോട് ഒരു ചോദ്യവുമായിട്ടായിരുന്നു. റിമ പങ്കുവച്ച ചിത്രത്തിലുള്ള സ്ഥലം ഏതെന്ന് കണ്ടു പിടിക്കുകയായിരുന്നു റിമ ആരാധകര്‍ക്ക് മുന്നില്‍ വച്ച വെല്ലുവിളി. താരത്തിന്റെ വെല്ലുവിളി ആരാധകര്‍ ഏറ്റെടുക്കയും ചെയ്തു. ഉത്തരവുമായി നിരവധി പേരാണ് എത്തിയത്. മിക്കവരും വളരെ പെട്ടെന്നു തന്നെ സ്ഥലം തിരിച്ചറിഞ്ഞു.
നേരത്തേ നടത്തിയ വിദേശ യാത്രയില്‍ നിന്നുമുള്ള ചിത്രമാണ് റിമ പങ്കുവച്ചിരിക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സ് സീരിസിലെ സാങ്കല്‍പ്പിക രാജ്യം ഡോര്‍ണിയിലെ വാട്ടര്‍ ഗാര്‍ഡന്‍സ് ആണ് റിമയുടെ ചിത്രത്തിലുള്ള കൊട്ടാരം. ഇത് കണ്ടുപിടിക്കാന്‍ ആരാധകര്‍ക്ക് നിമിഷങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. സീരിസും കൊട്ടാരവും അത്രയും പ്രശസ്തമാണ്.സ്പെയിനിലെ സെവിയ്യയിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. നിത്യേനനിരവധി പേര്‍ വന്നു പോകുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് കൊട്ടാരം. നിരവധി ഹോളിവുഡ് ചിത്രങ്ങളും ഇവിടെ വച്ച് ചിത്രീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സിനിമ പ്രേമികള്‍ക്കും പരിചിതരമാണ് കൊട്ടാരം.