simran

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായിരുന്നു സിമ്രാൻ. ചടുലമായ നൃത്തച്ചുവടുകൾ കൊണ്ടും അഭിനയം കൊണ്ടും അന്നത്തെ യുവതലമുറയ്ക്ക് ഹരമായിരുന്നു സിമ്രാൻ. എന്നാൽ വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞ സിമ്രാൻ നൃത്തത്തിന്റെ കാര്യത്തിൽ വർഷങ്ങൾക്കിപ്പുറവും പഴയ ചുറുചുറുക്കിന് ഒരു മാറ്റവുമില്ലെന്ന് തെളിയിക്കുകയാണ്.

അല്ലു അർജുൻ നായകനായെത്തിയ അല വൈകുണ്ഠപുരമുലോ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഡാൻസ് നമ്പർ ബുട്ടബൊമ്മയ്ക്ക് ചുവട് വയ്ക്കുന്ന സിമ്രാന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.. ഈയടുത്താണ് താരം ടിക് ടോക്കിൽ സജീവമാവുന്നത്. നൃത്ത വീഡിയോകളാണ് കൂടുതലും ചെയ്യുന്നത് അത് ആരാധകരമായി പങ്കുവയ്ക്കാറുമുണ്ട്. രജനീകാന്ത് നായകനായെത്തിയ പേട്ടയിലാണ് സിനിമയിലേക്കുള്ള രണ്ടാം വരവിൽ സിമ്രാൻ വേഷമിട്ടത്. ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന റോക്കട്രി: ദ നമ്പി ഇഫക്ട് എന്ന ചിത്രത്തിൽ മാധവനൊപ്പം വേഷമിടുന്നുണ്ട് സിമ്രാൻ. പതിനേഴ് വർത്തിന് ശേഷമാണ് ഈ താരജോഡികൾ വീണ്ടും ഒന്നിക്കുന്നത്.

Dance always keeps me up and running❤️#StayHomeStaySafe #WeWillGetThroughThisTogether #slimfitsimran #dancewithme pic.twitter.com/UjHazzALtE

— Simran (@SimranbaggaOffc) May 13, 2020