kseb
അശാസ്ത്രീയമായ കെ.എസ്.ഇ.ബി ബില്ലിംഗിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മയ്യനാട്ട് സംഘടിപ്പിച്ച മണ്ണെണ്ണ വിളക്ക് തെളിക്കൽ സമരം

കൊല്ലം: അശാസ്ത്രീയമായ ബില്ലിംഗിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന കെ.എസ്.ഇ.ബിയുടെ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മണ്ണെണ്ണ വിളക്ക് തെളിച്ച് പ്രതിഷേധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ഉദ്‌ഘാടനം ചെയ്തു . വിപിൻ വിക്രം അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് ബി. ശങ്കരനാരായണപിള്ള, യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് പിണയ്ക്കൽ ഫൈസ്, നേതാക്കളായ ഷെഫീക്ക് കിളികൊല്ലൂർ, ഷാ സലീം, സുധീർ കൂട്ടുവിള, ലിജുലാൽ, അമീർ മടയിൽ, സംഗീത് മയ്യനാട്, നൗഷാദ് എന്നിവർ നേതൃത്വം നൽകി.