കൊല്ലം: ലോക്ക് ഡൗൺ കാലത്ത് അമിത വൈദ്യുത ബിൽ ഈടാക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വടക്കേവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയത്തിൽ കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് വടക്കേവിള മണ്ഡലം പ്രസിഡന്റ് ഷാ സലിം അദ്ധ്യക്ഷത വഹിച്ചു. ഷെഫീക്ക് കിളികൊല്ലൂർ, പിണയ്ക്കൽ ഫൈസ്, പാലത്തറ രാജീവ്, എം.എ. ഷുഹാസ്, ഷാജി പറിങ്കിമാംവിള, നൗഷാദ് അയത്തിൽ, ഫൈസൽ അയത്തിൽ, നഹാസ്, റിസാൻ ചകിരിക്കട എന്നിവർ നേതൃത്വം നൽകി.