കൊല്ലം: സിദ്ധ്യവൈദ്യത്തെയും വർമ്മ ചികിത്സയെയും സംയോജിപ്പിച്ച് ഇരവിപുരം കെ.കെ നഗർ-31ൽ പ്രവർത്തനം ആരംഭിച്ച അഗസ്ത്യ സിദ്ധവൈദ്യ - വർമ്മ ചികിത്സാലയം സിദ്ധ പ്രാക്ടീഷണർ ഡോ. ജയകുമാർ ഉദ്ഘാടനം ചെയ്തു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, കൊല്ലം കോർപ്പറേഷൻ തെക്കേവിള ഡിവിഷൻ കൗൺസിലർ സന്ധ്യാ ബൈജു, കുടുംബശ്രീ തെക്കേവിള എ.ഡി.എസ് സിന്ധു രാജീവ് എന്നിവർ സന്നിഹിതരായിരുന്നു. വിട്ടുമാറാത്ത തലവേദന, തുമ്മൽ, അലർജി, മൈഗ്രേൻ, ചർമ്മരോഗങ്ങൾ, താരൻ, മുടികൊഴിച്ചിൽ, സ്ത്രീജന്യ രോഗങ്ങൾ എന്നിവയ്ക്ക് പ്രത്യേക ചികിത്സ ഇവിടെ ലഭിക്കും. കൂടാതെ അസ്ഥിരോഗങ്ങൾ, മുട്ടുതേയ്‌മാനം, നട്ടെല്ല് സംബന്ധമായ രോഗങ്ങൾക്ക് വർമ്മ ചികിത്സയുണ്ടാകും. സർക്കാർ അംഗീകൃത പകർച്ചവ്യാധി പ്രതിരോധമരുന്നകളും ലഭ്യമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പ്രതിരോധ മരുന്നും ഡോക്ടറുടെ സേവനവും സൗജന്യമാണെന്ന് ഡോ. അശ്വതി എസ്. തമ്പാൻ അറിയിച്ചു. ഫോൺ: 9745807321, 8848296088.