കൊല്ലം: ചാരായം വാറ്റുന്നതിനിടയിൽ രണ്ടുപേർ പിടിയിൽ. കടയ്ക്കൽ മാങ്കോട് കുളത്തറ രേവതി ഭവനിൽ ഷൈജു(44), ചിതറ കുന്നുംപുറത്ത് വീട്ടിൽ സുനിൽ(37) എന്നിവരെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പക്കൽ നിന്നും ഒരു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഷൈജുവിന്റെ വീട്ടിലായിരുന്നു വാറ്റ് നടന്നത്. സി.ഐ രാജേഷിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.