കൊല്ലം: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി എൻ.എസ് സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ മൂന്നര ഏക്കറിൽ ജൈവ പച്ചക്കറിക്കൃഷി ആരംഭിച്ചു. ഒന്നര ഏക്കർ ഭൂമിയിൽ കരനെല്ലും രണ്ട് ഏക്കറിൽ തക്കാളി, വഴുതന, പച്ചമുളക്, പയർ, പാലക്ക്ചീര, പാവൽ, പടവലം, ചേന, ചേമ്പ്, കാച്ചിൽ, മരച്ചീനി, ഇഞ്ചി, മഞ്ഞൾ, അഗത്തി, വാഴ, പപ്പായ തുടങ്ങിയവയുമാണ് കൃഷി ചെയ്യുന്നത്. ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ കൃഷിവകുപ്പുമായി ചേർന്നാണ് ജൈവകൃഷി നടത്തുന്നത്.
തൈ നടീലിന്റെ ഉദ്ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള, ഭരണസമിതി അംഗങ്ങളായ കരിങ്ങന്നൂർ മുരളി, ജി. ബാബു, കൗൺസിലർ എസ്. സതീഷ്, കൃഷി വകുപ്പ് അസി. ഡയറക്ടർ എൽ. പ്രീത, കൃഷി ഓഫീസർ ബി. അർച്ചന, കൃഷി അസിസ്റ്റന്റ് ടി. പ്രകാശ്, ഹരിതകേരളം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ്. ഐസക്, മിഷൻ അംഗങ്ങളായ കാർത്തിക, ശ്രുതി, കാവ്യ, സി.പി.എം കൊല്ലം ഈസ്റ്റ് ഏരിയാ കമ്മിറ്റിയംഗം എസ്. ജയലാൽ എന്നിവർ പങ്കെടുത്തു. ആശുപത്രി സെക്രട്ടറി പി. ഷിബു നന്ദി പറഞ്ഞു.