arrest
സാമൂഹിക അകലം ചങ്ങലപൊട്ടി; ഇന്നലെ 186 പേർ അറസ്റ്റിൽ

കൊല്ലം: സാമൂഹിക അകലം ഉറപ്പാക്കാതെ ലോക്ക് നിയന്ത്രണങ്ങൾ ലംഘിച്ച 186 പേർ ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റിലായി. കൊല്ലം സിറ്റി, കൊല്ലം റൂറൽ പൊലീസ് ജില്ലകളിലായി പകർച്ചവ്യാധി ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ 159 കേസുകൾ രജിസ്റ്റർ ചെയ്‌ത് 104 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാതെ പൊതുഇടങ്ങളിൽ സഞ്ചരിച്ച 237 പേർക്കെതിരെ നടപടിയെടുത്തു. സാനിറ്റെസറും ഹാന്റ് വാഷ് കോർണറും ഇല്ലാതിരുന്ന 60 സ്ഥാപനങ്ങൾക്കെതിരെ കൊല്ലം റൂറൽ പൊലീസ് കേസെടുത്തു.

.......................

കൊല്ലം റൂറൽ, കൊല്ലം സിറ്റി

1. രജിസ്റ്റർ ചെയ്ത കേസുകൾ: 35, 124

2. അറസ്റ്റിലായവർ : 43, 143

3. പിടിച്ചെടുത്ത വാഹനങ്ങൾ : 33, 71

4. മാസ്ക് ധരിക്കാത്തതിന് നടപടി: 171, 66