കൊല്ലം: വിദേശ രാജ്യങ്ങൾ, അയൽ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നെത്തി ഗൃഹ നിരീക്ഷണത്തിലും നിരീക്ഷണ കേന്ദ്രങ്ങളിലും കഴിയുന്നവർ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പൊലീസ് ഇടപെടൽ ശക്തമാക്കി. ഇതിനായി എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. സർക്കാരിന്റെ നിരീക്ഷണ കേന്ദ്രങ്ങളിൽ കൃത്യമായ പൊലീസ് നിരീക്ഷണം ഉണ്ടാകും. ഗൃഹനിരീക്ഷണത്തിൽ കഴിയുന്നവരുടെയും സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്നവരുടെയും വിവരങ്ങൾ പൊലീസിന്റെ പക്കലുണ്ട്. വീടുകളിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ പിടികൂടി സർക്കാർ നിരീക്ഷണ കേന്ദ്രത്തിലാക്കും. നിയന്ത്രണങ്ങൾ അവഗണിക്കുന്നവർക്കെതിരെ പകർച്ചവ്യാധി ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ കേസെടുക്കും.