മുഖത്തല: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മുഖത്തല സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, സി. അച്യുതമേനോൻ സഹകരണ ആശുപത്രി ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചയാളുമായ മുഖത്തല റോസ്ലാൻഡിൽ ടി.ഐ. ഈപ്പൻ(88, റിട്ട. അദ്ധ്യാപകൻ മുഖത്തല എം.ജി.ടി.എച്ച്.എസ് നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് മുഖത്തല മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജി. റാഹേലമ്മ. മക്കൾ: ഐസക് ഈപ്പൻ (ഹെഡ്മാസ്റ്റർ എസ്.കെ.വി.എൽ.പി.എസ് കുണ്ടറ), ജേക്കബ് ഈപ്പൻ (പി.ആർ.ഒ യൂണീലിവർ കമ്പനി അബുദാബി), ബിജു ഈപ്പൻ (പ്രിൻസിപ്പൽ എസ്.ഡി.പി. വൈ.വി.എച്ച്.എസ് പള്ളുരുത്തി), അനിൽ ഈപ്പൻ (ഹെഡ്മാസ്റ്റർ എം.വി.എച്ച്.എസ് അരിനല്ലൂർ). മരുമക്കൾ: ബിനാഐസക് (അദ്ധ്യാപിക എസ്.കെ.വി എൽ.പി.എസ് കുണ്ടറ), ലൗലി ജേക്കബ് (അബുദാബി), ബിന്ദു ബിജു (കൃഷി ഓഫീസർ കോടംതുരുത്ത് കൃഷിഭവൻ), ദീപാതോമസ് (അദ്ധ്യാപിക സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ കൊട്ടാരക്കര).