പൊന്മന: പരേതനായ കവി പടന്നയിൽ പദ്മനാഭൻ മാസ്റ്ററുടെ മകൻ മുരുക്കുംപുഴ പടന്നയിൽ പി. ചന്ദ്രശേഖരൻ (86, റിട്ട.ഹെഡ്മാസ്റ്റർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: എൽ. ശ്രീമതി (റിട്ട. ഹെഡ്മിസ്ട്രസ് മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻ എച്ച്.എസ്). മക്കൾ: ശോഭ (കരുനാഗപ്പള്ളി മോഡൽ ഗവ. എച്ച്.എസ്.എസ് പ്രിൻസിപ്പാൾ), ഗീതാറാണി (അദ്ധ്യാപിക പട്ടം മോഡൽ ഗവ. ഗേൾസ് എച്ച്.എസ്.എസ്), പ്രൊഫ. സീമ (അസി. പ്രൊഫസർ തൈക്കാട് ഗവ. ആർട്സ് കോളേജ്). മരുമക്കൾ: ഡോ. മന്മഥൻ (ലക്ഷ്മി ആയുർവേദിക്സ്. കഠിനംകുളം), ഭൂപേഷ് തമ്പി (ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ മെമ്മോറിയൽ മോഡൽ എച്ച്.എസ്.എസ് ), നിരൻ ദാസ് (ദൂരദർശൻ, കൊടൈക്കനാൽ).