തന്റെ മേക്കപ്പ്മാന് പിറന്നാൾ ആശംസകളുമായി നടൻ ജയസൂര്യ. പത്ത് വർഷമായി തന്റെ മേക്കപ്പ്മാനായി പ്രവർത്തിക്കുന്ന കിരണിനാണ് താരം ആശംസകൾ അറിയിച്ചത്. തന്റെ എല്ലാ ഭ്രാന്തുകളുടേയും കൂട്ടുകാരൻ എന്നാണ് താരം കിരണിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കിരണിനൊപ്പമുള്ള ചിത്രത്തിനൊപ്പം മനോഹരമായ കുറിപ്പും താരം പങ്കുവച്ചു.
എന്റെ എല്ലാ ഭ്രാന്തുകളുടെയും കൂട്ടുകാരൻ...10 വർഷത്തോളമായി എന്റെ make up man - ആയി എന്റെ സഹോദരനായി കൂടെ നില്‍ക്കുന്ന... "കിരൺ "എല്ലാവിധ പിറന്നാൾ ആശംസകളും- എന്നാണ് ജയസൂര്യ കുറിച്ചത്. കിരൺ നാരായണൻകുട്ടി എന്ന ആനയ്ക്കൊപ്പം ഇരുവരും നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ഭാര്യ സരിതയും പിറന്നാൾ ആശംസ അറിയിച്ചിട്ടുണ്ട്.
ജയസൂര്യയുടെ പോസ്റ്റിൽ നന്ദി പറഞ്ഞ് കിരൺ കമന്റിട്ടു. കിരൺ രാജിന്റെ വാക്കുകൾ ഇങ്ങനെ... ഒരുപാട് നന്ദിയുണ്ട് ജയേട്ട....ബ്യൂട്ടിഫുൾ സിനിമ മുതൽ ഇപ്പോൾ നടന്നുകൊണ്ടിരുന്ന വെള്ളം സിനിമവരെയും എനിക്കും എന്റെ കുടുംബത്തിനും ഒരു കുറവും വരുത്താതെ നല്ലൊരു കൂടപ്പിറപ്പായി കൊണ്ടുനടക്കുന്ന ജയേട്ടാ ഒരുപാട് നന്ദി..ഇരുവരുടെയും സ്നേഹത്തിനുമുന്നിൽ ആരാധകരും ആശംസകൾ അർപ്പിച്ച് കമന്റുകളിട്ടിട്ടുണ്ട്.