
ലോകം ഏറ്റെടുത്ത ഒരു കണ്ണിറുക്കൽ രംഗമായിരുന്നു അഡാർ ലൗ എന്ന സിനിമയിൽ നടി പ്രിയാവാര്യരുടേത്. അത്തരത്തിൽ ഒരു കണ്ണിറുക്കലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ കണ്ണിറുക്കിയത് മനുഷ്യനല്ല ഒരു പരുന്താണ് എന്ന് മാത്രം. ഒരു പരുന്ത് കണ്ണു ചിമ്മുന്നത് ഒരല്പം കൗതുകം ഉണ്ടാക്കുന്ന കാഴ്ചയാണ്. ഒരു ഭീമൻ പരുന്ത് കണ്ണു ചിമ്മുന്നതിന്റെ സ്ലോ മോഷൻ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ പർവീൻ കസ്വാനാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മനുഷ്യന്റെ കണ്ണു ചിമ്മലിനോട് സാമ്യമുണ്ട് പരുന്തിന്റെ കണ്ണു ചിമ്മലിനും എന്ന് ഈ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകും. പരുന്തിന്റെ കണ്ണിൽ മനുഷ്യന്റെ കൺപോളകൾക്ക് സമാനമായ ഒരു ശ്ലേഷ്മപാളിയുണ്ട്. ഇത് കണ്ണിന്റെ ഒരു സൈഡിൽ നിന്നും മറ്റൊരു സൈഡിലോയ്ക്ക് സ്ലൈഡ് ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ നിന്ന് നമുക്ക് വ്യക്തമാക്കാൻ സാധിക്കുന്നത്. ഇങ്ങനെയാണ് പരുന്ത് കണ്ണു ചിമ്മുക. അതേസമയം പരുന്തിന്റെ കണ്ണിലെ പൊടിയും അഴുക്കുകളുമൊക്കെ തുടച്ചുമാറ്റുന്നത് ഈ കണ്ണുചിമ്മലിലൂടെയാണെന്ന് വിദഗ്ദർ പറയുന്നു.