ലോക്ക് ഡൗൺ ആയതോടെ വീട്ടിലിരിക്കേണ്ടി വന്ന ഖൻകൻ എന്ന വനിതാ പൈലറ്റിന് ആകാശം വളരെയധികം മിസ് ചെയ്യുന്നുണ്ട്.പക്ഷേ ആ മിസിംഗിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കക്ഷി. ഡെൻമാർക്കിലെ പൈലറ്റാണ് ഇവർ. കൊവിഡ്19 നെ തുടർന്ന് സഹോദരിയുടെ വീട്ടിൽ ലോക്കായിരിക്കുന്ന ഖൻകൻ ഒരു പരീക്ഷണം നടത്തിയിരിക്കുകയാണ്. വിമാനം റീക്രിയേറ്റ് ചെയ്യാൻ പറ്റിയില്ലെങ്കിലും വിമാനത്തിന്റെ വിൻഡോ റീക്രിയേറ്റ് ചെയ്തെടുത്തു. വാഷിംഗ് മെഷീന്റെ കണ്ണാടി ഡോർ ആണ് തൽക്കാലം ഇപ്പോൾ ഖൻകന്റെ വിമാനത്തിന്റെ വിൻഡോ. ഖൻകന്റെ ഈ കണ്ടുപിടിത്തമടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
രാത്രിയിൽ വിമാനത്തിന്റെ വിൻഡോയിലൂടെ നോക്കിയാൽ കാണാവുന്ന നഗരത്തിന്റെ ദൃശ്യമാണ് വീഡിയോയിൽ ആദ്യം. പിന്നീടാണ് ഇതൊരു വാഷിംഗ് മെഷീനാണെന്ന് വ്യക്തമാവുക. മാർച്ച് പകുതി മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ഡെൻമാർക്ക് നിറുത്തിവച്ചിരിക്കുകയാണ്.വിദേശ സഞ്ചാരം താൽക്കാലികമായി നിറുത്തിവച്ചത് രണ്ട് മാസം കൂടി നീണ്ടേക്കുമെന്നാണ് സൂചന.10,000 കൊവിഡ് 19 കേസുകളാണ് ഡെൻമാർക്കിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.