youth
യൂത്ത് കോൺഗ്രസ് കൊല്ലം പീപ്പിൾസ് ബസാറിന് മുന്നിൽ സംഘടിപ്പിച്ച കലം കമഴ്ത്തൽ സമരം

കൊല്ലം: സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ, മാവേലി സ്റ്റോറുകൾ എന്നിവിടങ്ങളിലൂടെ സബ്സിഡി നിരക്കിൽ ഭക്ഷ്യസാധനങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊല്ലം പീപ്പിൾ ബസാർ മാവേലി സ്റ്റോറിന്‌ മുന്നിൽ കലം കമഴ്ത്തി പ്രതിഷേധിച്ചു.

കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എ.കെ. ഹഫീസ് സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി പ്രസിഡന്റ് എ.എസ്. ശരത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, ഹബീബ് സേട്ടു, ഒ.ബി. രാജേഷ്, അജു ചിന്നക്കട, ബിച്ചു കൊല്ലം, ഉല്ലാസ് ഉളിയക്കോവിൽ, അർജുൻ, മഹേഷ് മനു, പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.