പത്തനാപുരം: ഇലക്ട്രിസിറ്റി ബിൽ വർദ്ധിപ്പിക്കുന്നതിനെതിരെ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പത്തനാപുരം നിയോജകമണ്ഡലം കമ്മിറ്റി 'മണിയാശാന്റെ ശ്രദ്ധ ക്ഷണിക്കാൻ മണികിലുക്കം' എന്ന പേരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ നിയോജകമണ്ഡലംതല ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി റിയാസ് റഷീദ് നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ഷക്കീം എസ്. പത്തനാപുരം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ ജോബിൻ പാറക്കടവ്, അജിത് കൃഷ്ണ, നജ്മൽ റഹ്മാൻ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി അനീഷ് ചിറ്റാശ്ശേരി, കെ.എസ്.യു നേതാക്കളായ പ്രിയങ്ക ഫിലിപ്പ്, ബോബൻ പത്തനാപുരം, മുനീർ.ആർ, ഷെബിൻ തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.