suhana

ലോക്ക്ഡൗണിനെ തുടര്‍ന്ന് താരങ്ങളെല്ലാം വീടിനുള്ളിലാണ്. സോഷ്യൽ മീഡിയ വഴി മാത്രമാണ് ഏവരുടേയും ആഘോഷങ്ങൾ .. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാന്റെ ചിത്രങ്ങളാണ്. ലോക്ക്ഡൗണ്‍ ഫോട്ടോഷൂട്ട് നടത്തി ആരാധകരുടെ കയ്യടി നേടുകയാണ് താരപുത്രി. അമ്മ ​ഗൗരി ഖാനാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

​ഗൗരി ഖാനാണ് ആദ്യം മകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. രസകരമായ അടിക്കുറിപ്പിനൊപ്പമായിരുന്ന‌ു ചിത്രങ്ങള്‍ പങ്കുവെച്ചത്. നോ ഹെയര്‍, നോ മേക്കപ്പ്, എന്റെ ഫോട്ടോ​ഗ്രഫി മാത്രം എന്നാണ് ​ഗൗരി കുറിച്ചത്. പ്രിന്റഡ് ടോപ്പും നീല ജീന്‍സുമായിരുന്നു സുഹാനയുടെ വേഷം. നിരവധി താരങ്ങളാണ് സുഹാനയുടെ സൗന്ദര്യത്തെ പുകഴ്ത്തിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. ഏറ്റവും മികച്ച ലുക്ക് എന്നാണ് സംവിധായക ഫറ ഖാന്‍ കുറിച്ചത്അതിനൊപ്പം രസകരമായ കമന്റുമായി നടി അനന്യ പാണ്ഡെ എത്തി. എനിക്ക് ഈ ടോപ്പ് ഇഷ്ടമായിരുന്നെന്നും എന്നാല്‍ നീ വാങ്ങാന്‍ സമ്മതിച്ചില്ല എന്നുമായിരുന്നു അനന്യയുടെ കമന്റ്. തന്റെ ഷോര്‍ട്ട് തിരിച്ചുതരണം എന്നാണ് സുഹാന ഇതിന് മറുപടിയായി കുറിച്ചത്. ചെറുപ്പം മുതല്‍ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. സുഹാനയും തന്റെ ഇന്‍സ്റ്റ​ഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.