kpccobc
കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്മെന്റ് കടപ്പാക്കട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധന രോഗികൾക്കുള്ള മരുന്ന് വിതരണം ജില്ലാ ചെയർമാൻ അഡ്വ. ഷേണാജി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്മെന്റ് കടപ്പാക്കട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ നിർദ്ധനരായ രോഗികൾക്ക് മരുന്നുകൾ, പ്രമേഹ രോഗികൾക്ക് ഇൻസുലിൻ പെൻ, ഇൻസുലിൻ എന്നിവയും വിതരണം ചെയ്തു. കൂടാതെ വീടുകളിൽ സാനിട്ടൈസർ, മാസ്ക് എന്നിവയും എത്തിച്ചുനൽകി. ജില്ലാ ചെയർമാൻ അഡ്വ. ഷേണാജി വിതരണോദ്ഘാടനം നിർവഹിച്ചു. മണ്ഡലം ചെയർമാൻ മുളയ്ക്കൽ രാജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന. സെക്രട്ടറി പ്രകാസ് വെള്ളാപ്പള്ളി, കോൺഗ്രസ് കടപ്പാക്കട മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സന്തോഷ്, ബ്ളോക്ക് ചെയർമാൻ പ്രകാശ് ബോബൻ, സെക്രട്ടറി രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.