kit
എസ്.എൻ.ഡി.പി യോഗം കിളികൊല്ലൂർ വെസ്റ്റ് 5388-ാം നമ്പർ ഗുരുകുലം ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ഭക്ഷ്യധാന്യ കിറ്റ് വിതരണം കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. ശാഖാ പ്രസിഡന്റ് എസ്. ഗിരീഷ് കുമാർ, സെക്രട്ടറി എസ്. മണികണ്ഠൻ, വൈസ് പ്രസിഡന്റ് എസ്. ശിവഭക്തൻ തുടങ്ങിയവർ സമീപം

കൊല്ലം: എസ്.എൻ.ഡി.പി യോഗം കിളികൊല്ലൂർ വെസ്റ്റ് 5388-ാം നമ്പർ ഗുരുകുലം ശാഖയുടെ ആഭിമുഖ്യത്തിൽ 150 കുടുംബങ്ങൾക്ക് പലവ്യഞ്ജനങ്ങളും പച്ചക്കറിയും അടങ്ങിയ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു.

ശാഖാ അങ്കണത്തിൽ നടന്ന ചടങ്ങിൽ കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എസ്. ഗിരീഷ് കുമാർ, സെക്രട്ടറി എസ്. മണികണ്ഠൻ, വൈസ് പ്രസിഡന്റ് എസ്. ശിവഭക്തൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സുനിൽ, പ്രകാശ്, സാബു, രഘുനാഥൻ, ശ്രീനിവാസൻ, വിളയിൽ അശോകൻ, വിചിത്ര, മണിഅമ്മ, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ ബാലു, ശംഭു തുടങ്ങിയവർ പങ്കെടുത്തു.