കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗത്തിന്റെ സ്ഥാപക ദിനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാന പ്രകാരം കരുനാഗപ്പള്ളി യൂണിയനിൽ ശുചിത്വ ബോധവത്കരണ ദിനമായി ആചരിച്ചു. യൂണിയൻ ഓഫീസിന് മുന്നിലെ ഗുരുദേവ പ്രതിമയ്ക്ക് മുന്നിലും യൂണിയൻ പരിധിയിലെ 68 ശാഖകളിലും ഗുരുക്ഷേതങ്ങളിലും ഭവനങ്ങളിലും വൈകിട്ട് 6 മണിക്ക് മൺചെരാതുകളിൽ ഐക്യദീപം തെളിച്ചു. കരുനാഗപ്പള്ളി യൂണിയനിൽ പ്രസിഡന്റ് കെ. സുശീലൻ, സെക്രട്ടറി എ. സോമരാജൻ, യോഗം ബോർഡ് മെമ്പർ കളരിയ്ക്കൽ സലിംകുമാർ, യൂണിയൻ കൗൺസിലർ ശ്രീകുമാർ, വനിതം സംഘം യൂണിയൻ സെക്രട്ടറി മധുകുമാരി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചാണ് ഐക്യദീപം തെളിച്ചത്.