prathi-kalash
കലേഷ്

കൊട്ടാരക്കര : ശാഖ നടത്തുന്നതിലുള്ള വിരോധം മൂലം ആർ.എസ്.എസ് പ്രവർത്തകരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതി പിടിയിൽ. സദാനന്ദപുരം നിരപ്പുവിള വീട്ടിൽ കലേഷാണ് ( 37) പൊലീസിന്റെ പിടിയിലായത്. ഇരണൂർ നിരപ്പുവിള യമുന മന്ദിരത്തിൽ സുബിൻദേവിനെയും സുഹൃത്തായ സൂരജിനെയുമാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ എസ്.ഐ രാജീവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.