navas
അറസ്റ്റിലായ പ്രതികൾ

ശാസ്താംകോട്ട: ചാരായം വില്പന നടത്തുന്നതിനിടെ രണ്ട് പേരെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. പോരുവഴി ഇടയ്ക്കാട് ചെറുപനമ്പിനാംവിള വീട്ടിൽ പ്രശോഭ് (33), ഇടയ്ക്കാട് കാഞ്ഞിരവിളക്കും ജംഗ്ഷനു സമീപം അമ്പി കലാലയത്തിൽ അനീഷ് (24) എന്നിവരാണ് പിടിയിലായത്. പ്രശോഭിന്റെ വീട്ടിനുള്ളിൽ ചാരായം വാറ്റുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. രണ്ട് ലിറ്റർ ചാരായവും പതിനഞ്ച് ലിറ്ററോളം കോടയും പ്രതികളിൽ നിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സി.ഐ എ. ഫിറോസ്, എസ്.ഐ പി. ശ്രീജിത്ത്, എസ്.ഐ സജീവൻ, ചന്ദ്ര മോൻ, എ.എസ്.ഐമാരായ മധു, നൗഷാദ്, ഹർഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.